‘മെഡിക്കൽ മിറാക്കിൾ’; നിലീൻ സാന്ദ്രയുടെ തിരക്കഥയിൽ നായകനായി സംഗീത് പ്രതാപ്

Mail This Article
‘പ്രേമലു’, ‘ബ്രോമാൻസ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങി. മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷ് നിർവഹിക്കുന്നു.
കഥയും തിരക്കഥയും നിർവഹിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്, മലയാളികൾ ഈയിടെ ഏറെ നെഞ്ചിലേറ്റിയ ‘സാമർത്ഥ്യ ശാസ്ത്ര’മെന്ന ഹിറ്റ് വെബ്സീരിസിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചതും ഇവർ തന്നെയാണ്.
കിഷ്കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സൂപ്പർ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്. സിനു താഹിറാണ് സിനിമാറ്റോഗ്രാഫി. ചമ്മൻ ചാക്കോയുടേതാണ് എഡിറ്റിങ്. മാർക്കറ്റിങ് ഓബ്സ്ക്യൂറ എന്റർടെയ്ന്മെന്റ്സ്.