ADVERTISEMENT

‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. ഏറ്റവും പുതിയ ലുക്കിലുള്ള തന്റെ ചിത്രത്തോടൊപ്പം അന്യഭാഷയിലാകും അടുത്ത പ്രോജക്ടെന്ന സൂചനയും പൃഥ്വിരാജ് നൽകുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ സിനിമ പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്, ഇനി നടൻ എന്ന നിലയിൽ പുതിയ മേഖലകൾ തേടുകയാണെന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിരാജിന്റെ കുറിപ്പിന് രസകരമായ മറുപടിയുമായി ഭാര്യ സുപ്രിയയുമെത്തി. സിനിമയിൽ തിരക്കുകൾ കൂടുമ്പോൾ ഒരു ഭാര്യയും മകളുമുണ്ടെന്ന കാര്യം വിസ്മരിക്കരുത് എന്നാണ് സുപ്രിയ കമന്റ് ചെയ്തത്. 

‘‘ഒരു സംവിധായകനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കി സിനിമയുടെ മാർക്കറ്റിങ് അടക്കമുള്ള കണ്ടന്റുകളുമെല്ലാം കൈമാറിക്കഴിഞ്ഞു. അടുത്തത് അഭിനേതാവ് എന്ന നിലയിൽ മറ്റൊരു ലുക്കിലേക്ക് മാറുകയാണ്. കഥാപാത്രത്തിനായി അന്യഭാഷയിൽ നെടുനീളൻ മോണോലോഗുകൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. അത്  എങ്ങനെ പറയുമെന്നോർത്ത് ഇപ്പോഴേ പരിഭ്രമിച്ചു തുടങ്ങി.’’– പൃഥ്വിരാജ് കുറിച്ചു.   

prithviraj-supriya-alli2

ഭാഷയോ സിനിമയോ ഏതെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയില്ലെങ്കിലും ആരാധകർ അഭ്യൂഹങ്ങളുമായി എത്തുന്നുണ്ട്. എസ്.എസ്. രാജമൗലി ചിത്രമാണെന്നും എന്തോ വലുത് വരാൻ പോകുന്നു എന്ന തരത്തിലുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 

രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നുണ്ടെന്ന് വാർത്തകൾ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു എന്നാൽ അണിയറപ്രവർത്തകർ ആരും തന്നെ ഇത് ശരിവച്ചിട്ടില്ല.  

English Summary:

Prithviraj Sukumaran's Next Film: A New Language, A New Look, And A Hilarious Wife's Reply!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com