ADVERTISEMENT

അനശ്വര രാജനെ ട്രോളി മല്ലിക സുകുമാരൻ. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള രസകരമായ പോസ്റ്റർ പങ്കുവച്ചാണ് മല്ലിക സുകുമാരന്റെ കുറിപ്പ്. ‘എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആരു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് മല്ലിക ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. 

അനശ്വരയ്ക്കൊപ്പമുള്ള മല്ലിക സുകുമാരന്റെ ആദ്യ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. അനശ്വരയെ ‘ബബ്‌ലി, ട്വിങ്ക്ലിങ് സ്റ്റാർ’ എന്നാണ് മല്ലിക സുകുമാരൻ വിശേഷിപ്പിച്ചത്. 

കഴിഞ്ഞ ദിവസം ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ സിനിമയുടെ പ്രമോഷന് അനശ്വര രാജൻ സഹകരിക്കുന്നില്ലെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. അതിനിടെയാണ് അനശ്വര തന്നെ നായികയായെത്തുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന സിനിമയുടെ ആളുകൾ രസകരമായ ‘പോസ്റ്ററു’മായി എത്തിയത്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോന്‍.

English Summary:

Mallika Sukumaran playfully trolls Anashwara Rajan with a funny poster for their new Malayalam movie, "Vyasanasametham Bandhumithraadhikal."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com