റൊമാന്റിക് ചിത്രവുമായി ധ്യാൻ; ‘ഒരു വടക്കൻ തേരോട്ടം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Mail This Article
‘നിത്യഹരിതനായകൻ’ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു റൊമാന്റിക് ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണനുമാണ് പോസ്റ്ററിലുള്ളത്.
ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് ആണ് നിർവഹിക്കുന്നത്. മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ എന്നിവരെ കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മധ്യവേനൽ അവധിക്ക് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവഹിക്കുന്നു. എഡിറ്റിങ്: ജിതിൻ ഡി കെ , കലാസംവിധാനം: ബോബൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: സിനോയ് ജോസഫ്, വസ്ത്രാലങ്കാരം: സൂര്യ ശേഖർ, മേക്കപ്പ്: സിനൂപ് രാജ്, കൊറിയോഗ്രാഫി: ബിജു ധ്വനി തരംഗ്, കളറിസ്റ്റ്: രമേശ് സി പി, ഡി ഐ: കളർപ്ലാനറ്റ്, വിഎഫ് എക്സ്: പിക്ടോറിയൽ എഫക്ട്സ് കോ പ്രൊഡ്യൂസേഴ്സ്:
സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ് ), ജോബിൻ വർഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്), എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സുനിൽ നായർ, സനൂപ്.എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം സംഗീതം: ബേണി ആൻഡ് ടാൻസൻ ( ബേണി ഇഗ്നേഷ്യസ് ), ബാക്ഗ്രൗണ്ട് സ്കോർ: നവനീത്, പബ്ലിസിറ്റി ഡിസൈൻ: അമൽ രാജു. പ്രൊജക്ട് ഹെഡ്: മോഹൻ (അമൃത ), പ്രൊഡക്ഷൻ കൺട്രോളർ: എസ്സാ കെ എസ്തപ്പാൻ, ചിഫ് അസോ. ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ്: ഷിക്കു പുളിപ്പറമ്പിൽ, പി ആർ ഒ: വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്.