ADVERTISEMENT

‘മാർക്കോ’യിൽ ഉണ്ണി മുകുന്ദൻ കലക്കിയെന്ന് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. ‘മാർക്കോ’ പോലെ ആക്‌ഷൻ സീനുകളുള്ള മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിൽ ഇല്ലെന്നും ‘മാളികപ്പുറ’ത്തിൽ അഭിനയിച്ച ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി ‘മാർക്കോ’യിൽ അഭിനയിച്ചതെന്ന് ഓർത്ത് അദ്ഭുതപ്പെട്ടെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ ‘വീര ധീര സൂര’ന്റെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദനെയും മാർക്കോയെയും താരം പ്രശംസിച്ചത്. 

‘‘ഒടിടി വന്നതിനു ശേഷം ഞാൻ എല്ലാ മലയാള പടങ്ങളും കാണും. അടുത്തിടെ കണ്ടത് രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയ സിനിമകളാണ്. ‘മാർക്കോ’യിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഉണ്ണി മുകുന്ദൻ കലക്കി.  മാളികപ്പുറം കണ്ടിട്ട് അത്ര സ്വീറ്റ് ആയ ശാന്തനായ ആൾ ആണ് ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള ബീസ്റ്റിനെ പോലെ തോന്നുന്ന വിധത്തിൽ ചെയ്തത്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെ ‘ആവേശ’വും ഇഷ്ടപ്പെട്ടു. ഈയിടെ വരുന്ന എല്ലാ സിനിമകളും വളരെ നല്ലതാണ്. മലയാള സിനിമ വളരെ നന്നായി വളർന്നുകൊണ്ടിരിക്കുന്നു.’’– വിക്രം പറഞ്ഞു.   

നേരത്തെ ‘മാർക്കോ’ റിലീസ് സമയത്ത് ചെന്നൈയിലെത്തി ഉണ്ണി മുകുന്ദൻ വിക്രത്തെ സന്ദർശിച്ചിരുന്നു. ധ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം, സൈന്യം, രജപുത്രൻ തുടങ്ങി നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച താരമാണ് ചിയാൻ വിക്രം.  1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം പിന്നീട വിക്രമിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാവുകയായിരുന്നു.  ഇന്ന് തമിഴിൽ സൂപ്പർ താരങ്ങളുടെ പട്ടികയിലെ പ്രമുഖതാരമായ വിക്രമിന് മലയാളത്തിലും ആരാധകരേറെയാണ്.  

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ എമ്പുരാൻറെ റിലീസ് ദിവസമായ മാര്‍ച്ച് 27 ന് തന്നെ തമിഴില്‍ നിന്നും വിക്രം നായകനാകുന്ന വീര ധീര സൂരന്‍ എന്ന ചിത്രവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.

English Summary:

Tamil superstar Chiyan Vikram praised Unni Mukundan's performance in 'Marco', stating that no other Indian film has action scenes like those in 'Marco

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com