ADVERTISEMENT

പൃഥ്വിരാജിനൊപ്പമുള്ള വിജയചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. എമ്പുരാന്റെ ആദ്യ പ്രദർശനത്തിനു ശേഷം പൃഥ്വിരാജിനൊപ്പം കാറിൽ മടങ്ങുമ്പോഴുള്ള സെൽഫിയാണ് സുപ്രിയ ആരാധകർക്കായി പങ്കുവച്ചത്. ‘എന്റെ സയീദ് മസൂദിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം ഷെയർ ചെയ്തത്. 

എമ്പുരാന്റെ റിലീസ് ദിന ഡ്രസ് കോഡായ കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സുപ്രിയയും പൃഥ്വിരാജും ധരിച്ചിരുന്നത്. പ്രിയതാരങ്ങളുടെ സ്നേഹചിത്രം ആരാധകരും ആഘോഷമാക്കി. ഇന്ന് ഗ്ലോബൽ റിലീസ് ആയെത്തിയ എമ്പുരാന് മികച്ച പ്രതികരണങ്ങളാണ് ലോകമെമ്പാടു നിന്നുള്ള പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസിനു മുൻപെ വാർത്തകളിൽ നിറഞ്ഞിരുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ റിലീസ് ദിനം തന്നെ ചിത്രം 50 കോടി ക്ലബിൽ കയറി. ഒരു മലയാള സിനിമ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. 

കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 

English Summary:

Supriya Menon's adorable selfie with Prithviraj celebrating the record-breaking success of their film Empuraan!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com