‘കൈതി 2’വിനു മുമ്പ് ‘സർദാർ 2’; ബ്രഹ്മാണ്ഡ ടീസർ

Mail This Article
×
കാർത്തിയെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്‌ഷൻ ത്രില്ലർ ‘സർദാർ 2’ ആദ്യ ഗ്ലിംപ്സ് എത്തി. ഹോളിവുഡ്–കൊറിയൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ജപ്പാനിൽ ഒരു മിഷനു പോകുന്ന സർദാറിനെ ടീസറിൽ കാണാം.
ഇന്ത്യയെ നശിപ്പിക്കാൻ പോകുന്ന ബ്ലാക്ക് ഡാഗർ എന്നൊരു ശക്തി വരുന്നുവെന്ന സൂചനയും ടീസർ നൽകുന്നു. എസ്‍.ജെ. സൂര്യ, മാളവിക മോഹനൻ, അഷിക രംഗനാഥ്, രജിഷ വിജയൻ, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
2022ൽ റിലീസ് ചെയ്ത ‘സർദാർ’ സിനിമയുടെ സീക്വൽ ആയാണ് രണ്ടാം ഭാഗം എത്തുക. സാം സി.എസ്. ആണ് സംഗീതം. ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. മേയ് 30ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Wath Sardar 2 - Prologue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.