പിറന്നാളിന് സർപ്രൈസുമായി ഭർത്താവും കൂട്ടുകാരി പ്രിയ വാരിയരും; പൊട്ടിക്കരഞ്ഞ് നൂറിൻ

Mail This Article
നടി നൂറിൻ ഷെരീഫിന്റെ 26ാം പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബവും. നടി അറിയാതെ സർപ്രൈസ് ആയാണ് പിറന്നാൾ പാർട്ടി ഒരുക്കിയത്. ഭർത്താവ് ഫഹിം സഫറായിരുന്നു പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രിയ വാരിയരുടെ സാന്നിധ്യം ആകർഷണമായി.



ഇത്രയും സുഹൃത്തുക്കളെ ഒരുമിച്ച് കണ്ടപ്പോൾ വികാരാധീനയാകുന്ന നൂറിനെ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയിൽ കാണാം.



അശ്വിൻ ജോസ്, രജിഷ വിജയൻ, മിഥുൻ േവണുഗോപാൽ, എൽസ മേരി, നിൽജ, ജിതിൻ പുഞ്ഞഞ്ചേരി, സഞ്ജു സനിച്ചെൻ, അഹമ്മദ് കബീർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.



കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.


ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.
ദിലീപും വിനീത് ശ്രീനിവാസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ‘ഭഭബ’ സിനിമയുടെ തിരക്കഥ എഴുതുന്നത് നൂറിനും ഭർത്താവ് ഫഹീമും ചേർന്നാണ്.