ADVERTISEMENT

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ മറ്റൊരു നേട്ടം കൂടി ‘എമ്പുരാനെ’ തേടി എത്തിയിരിക്കുന്നു. കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്‌ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി കലക്‌ഷൻ പുറത്തുവിട്ടത്.

കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്‌ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാന്‍. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ടൊവിനോ ചിത്രം 2018, മോഹന്‍ലാലിന്റെ തന്നെ വൈശാഖ് ചിത്രം പുലിമുരുഗന്‍ എന്നിവയാണ് ഈ റെക്കോര്‍ഡ് സ്വന്തമായുള്ള മറ്റ് മലയാള ചിത്രങ്ങൾ.

11 ദിവസം കൊണ്ട് 250 കോടിയാണ് ആഗോള കലക്‌ഷനായി ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സിനിമ കൂടിയാണ് ‘എമ്പുരാൻ’. ആഗോള കലക്‌ഷനില്‍ 100 കോടി തിയറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു.

English Summary:

While continuing its triumphant journey, rewriting records in Malayalam, 'Empuraan' has achieved another milestone

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com