ഈഥൻ ഹണ്ടിന്റെ അവസാന ദൗത്യം; ‘മിഷൻ ഇംപോസിബിൾ 8’ ട്രെയിലര്‍

Mail This Article
×
മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ട്രെയിലർ എത്തി. 2023ൽ പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങിന്റെ തുടർച്ചയാണിത്. ടോം ക്രൂസിനൊപ്പം ഹെയ്‌ലി ആട്‌വെൽ, വിൻ റെംസ്, സൈമൺ പെഗ്, വനേസ കിർബി, ഹെൻറി സേർണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെയും അവസാനത്തെയും സിനിമ കൂടിയാണിത്.
ക്രിസ്റ്റഫർ മക്വയർ ആണ് സംവിധാനം. നിർമാണം ക്രിസ്റ്റഫും ടോം ക്രൂസും ചേർന്ന് നിർവഹിക്കുന്നു. എപ്പോഴത്തെയുംപോലെ കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ സിനിമയെന്നും ട്രെയിലർ സൂചന നൽകുന്നുണ്ട്.
പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വർഷം മേയ് 23ന് തിയറ്ററുകളിലെത്തും.
English Summary:
Watch Mission: Impossible – The Final Reckoning Trailer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.