ADVERTISEMENT

മമ്മൂട്ടി ചിത്രം ബസൂക്കയുടെ റിലീസിനോട് അനുബന്ധിച്ച് കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. ഏപ്രിൽ 10നാണു സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. 

മമ്മൂട്ടിയുടെ കുറിപ്പ്; 'പ്രിയമുള്ളവരെ,

 വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. 'ഡിനോ ഡെന്നിസ്'. അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും.

ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ. ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം

ഞാനും, നിങ്ങളും, നമ്മളും. സ്നേഹപൂർവ്വം, മമ്മൂട്ടി'

ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസർ, ട്രെയിലർ, പോസ്റ്ററുകൾ എന്നിവ സൂചിപ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, കോ പ്രൊഡ്യൂസർ സാഹിൽ ശർമ, ഛായാഗ്രഹണം നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ റോബി വർഗീസ് രാജ്, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എം എം, കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോ, സുജിത്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പിആർഒ ശബരി. വാർത്താ പ്രചരണം -ബ്രിങ് ഫോർത്ത്.

English Summary:

Mammootty shared a note in connection with the release of his film, Bazooka. The film is releasing in theaters on April 10th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com