എല്ലാരുമേ നമ്മ ആളുകള്‍, ജയ് ബാലയ്യ: തെന്നിന്ത്യൻ പ്രേക്ഷകരെ കയ്യിലെടുത്ത് നസ്‌ലിൻ

Mail This Article
‘ആലപ്പുഴ ജിംഖാന’ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ എത്തിയ നടന്‍ നസ്‌ലെന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. ചെന്നൈയിലെ എസ്ആര്‍എം കോളജിലാണ് താരങ്ങൾ അതിഥികളായി എത്തിയത്. സ്വതസിദ്ധമായ സംസാരം കൊണ്ട് നസ്‌ലിൻ കുട്ടികളുടെ കയ്യടി നേടി.
സ്റ്റേജില്‍ സംസാരിക്കുന്നതിനിടെ തമിഴ് പ്രേക്ഷകർക്കൊപ്പം തെലുങ്ക് ആരാധകരെയും താരം കയ്യിലെടുത്തു.‘‘തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍, ജയ് ബാലയ്യ’’ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. നസ്‌ലെന്റെ മറുപടിയില്‍ ആവേശത്തിലാകുന്ന വിദ്യാർഥികളെയും വിഡിയോയില്‍ കാണാം.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആക്‌ഷൻ കോമഡി ചിത്രം ഒരു മുഴുനീള എന്റെർടെയ്നർ തന്നെയാകും. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.