ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ തിയറ്ററുകളിൽ. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതും പുതിയ തലമുറയിലെ ഗെയ്മിങും പ്രമേയമായ സിനിമ കമേഴ്സ്യൽ എന്റർടെയ്നർ ആണെന്നാണ് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ കാണാത്ത മമ്മൂട്ടിയെ കാണാനാകുമെന്നാണ് ആരാധക വിലയിരുത്തൽ. ട്വിസ്റ്റുകൾ നിറഞ്ഞ കഥാഗതിയും മലയാള സിനിമയിൽ കാണാത്ത കഥാ പശ്ചാത്തലവും സിനിമയുടെ പുതുമകളാണ്.

ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ഓൺലൈൻ ബുക്കിങിലും സ്വീകാര്യത വർധിച്ചു കഴിഞ്ഞു. 1.50 കോടിയാണ് ചിത്രം റിലീസിന് മുന്‍പ് കേരളത്തില്‍ നിന്ന് നേടിയത്. റിലീസിന് മുന്‍പുള്ള 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ചിത്രം വിറ്റത് 38,000ല്‍ അധികം ടിക്കറ്റുകള്‍ ആയിരുന്നു. ഈ കുതിപ്പ് തുടരുകയാണെങ്കിൽ മികച്ച ഇനീഷ്യലും സിനിമയ്ക്കു ലഭിച്ചേക്കും.

സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നതും.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പൊലീസ് ഓഫിസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, കോ പ്രൊഡ്യൂസർ സാഹിൽ ശർമ, ഛായാഗ്രഹണം നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ റോബി വർഗീസ് രാജ്, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എം എം, കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോ, സുജിത്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പിആർഒ  ശബരി. വാർത്താ പ്രചരണം -ബ്രിങ് ഫോർത്ത്.

English Summary:

Bazooka movie audience review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com