ADVERTISEMENT

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ. കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

‘‘ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍’’ എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്. മഞ്ജു വാര്യരും, ടൊവിനോ തോമസും, കനിഹയും, രജിഷ വിജയനും അടക്കം നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നസ്‌ലിനാണ് നായകൻ. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ ജോഷി സംവിധാനം ചെയ്ത്, 2023ല്‍ പുറത്തിറങ്ങിയ ‘ആന്റണി’ എന്ന ചിത്രത്തില്‍ ട്രെയിന്‍ഡ് മാര്‍ഷ്യല്‍ ആട്‌സ് വിദ്യാർഥിയായി കല്യാണി എത്തിയിരുന്നു. പെര്‍ഫക്ഷന്‍ കൊണ്ട് അതിലും കല്യാണി അദ്ഭുതപ്പെടുത്തിയിരുന്നു.

English Summary:

Kalyani Priyadarshan’s intense martial arts training for Naslin movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com