റോഷനും മാത്തുക്കുട്ടിയുമാണ് ഗുരുക്കന്മാർ: മലയാളത്തില്‍ വിഷു ആശംസകൾ നേർന്ന് ജാൻവി കപൂർ

Mail This Article
മലയാളി ആരാധകർക്കായി മലയാളത്തിൽ വിഷു ആശംസിച്ച് ബോളിവുഡ് താരവും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ. മലയാളത്തിലും തമിഴിലും പ്രത്യേകം വിഡിയോ ആശംസയാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്. നടൻ റോഷൻ മാത്യുവും സംവിധായകനായ മാത്തുക്കുട്ടി സേവ്യറുമാണ് തന്റെ ‘മലയാളം ഗുരുക്കളെ’ന്നും കുറിപ്പിൽ ജാൻവി പറഞ്ഞു.
‘‘എന്റെ മലയാളി-തമിഴ് കുടുംബാംഗങ്ങൾക്ക് വരാനിരിക്കുന്ന വർഷം സ്നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾ എപ്പോഴും എനിക്ക് വളരെയധികം സ്നേഹവും പ്രോത്സാഹനവും നൽകി ഞാൻ നിങ്ങളുടെ ഭാഗമാണെന്ന് എന്നും എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ സ്നേഹം വിലമതിക്കാൻ കഴിയാത്തതാണ്. നിങ്ങളുടെ മധുരതരമായ ഭാഷയിൽ തന്നെ ഈ ആശംസ പങ്കുവച്ചില്ലെങ്കിൽ നിങ്ങളുടെ സ്നേഹത്തിന് ഞാൻ അർഹയല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടു തന്നെ എന്റെ ഈ ശ്രമത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ.
ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം. പക്ഷേ ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കൽ നിങ്ങൾ ആഗ്രഹിക്കുന്ന പൂർണതയിൽ ഞാൻ എത്തുകതന്നെ ചെയ്യും. എന്നെ മലയാളം പഠിപ്പിച്ച എന്റെ ഗുരുക്കന്മാരായ റോഷൻ മാത്യു, മാത്തുക്കുട്ടി സേവ്യർ തുടങ്ങിയവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഈ വർഷം സുഖവും സമൃദ്ധിയും നൽകട്ടെ. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി. ’’–ജാൻവിയുടെ വാക്കുകൾ.