വിൻ സിയുടെ ആരോപണം സ്റ്റാറ്റസ് ഇട്ട് ഷൈൻ; വെളിപ്പെടുത്തൽ വന്നിട്ടും മാറ്റാതെ താരം

Mail This Article
ലഹരി ഉപയോഗിച്ച് നടൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച് നടൻ ഷൈൻ ടോം ചാക്കോ. ഈ നടൻ താനാണെന്ന വിൻ സി.യുടെ പരാതി പുറത്തുവന്നിട്ടും ഷൈൻ സ്റ്റോറി മാറ്റിയില്ല. ഇതോടെ ഷൈനിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി മാറി.
‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല’, എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ഈ വാര്‍ത്തയാണ് ഷൈന്‍ പങ്കുവച്ചത്. നേരത്തെ വിന്‍സി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്റെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഫിലിം ചേംബറിനും ‘അമ്മ’യ്ക്കും പരാതി നല്‍കുകയായിരുന്നു. നടി പേര് വെളിപ്പെടുത്തിയിട്ടും ഷൈൻ ടോം ചാക്കോ തന്റെ സ്റ്റാറ്റസ് പിൻവലിച്ചിട്ടില്ല.
‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഷൈന്‍ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഷൈൻ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് പരിശോധനയ്‌ക്കെത്തുന്ന വിവരമറിഞ്ഞ് നടൻ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ വൈറലാവുകയാണ്. നടന്റെ ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപെട്ടു എന്ന് വാർത്തയുണ്ട്.
വിൻ സി.യുടെ പരാതി അടിയന്തിരമായി ചർച്ച ചെയ്യുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. സിനിമാ ലൊക്കേഷനുകളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും പൊലീസ് പരിശോധന ഊർജിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി