നിങ്ങളൊരു അവസരവാദി, ഒരു ബഹുമാനവും തോന്നുന്നില്ല: മാലാ പാർവതിക്കെതിരെ രഞ്ജിനി

Mail This Article
മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. സിനിമയിലുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരായാണ് രഞ്ജിനി രംഗത്തെത്തിയത്.
‘‘മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. വളരെയേറെ അനുഭവസമ്പത്തുളള സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ല.’’– രഞ്ജിനിയുടെ വാക്കുകൾ.
നടി വിൻ സി അലോഷ്യസിന്റെ പരാതിയുടെയും ചർച്ചകളുടെയും പശ്ചാത്തലത്തിൽ മാലാ പാർവതിയുടെ പരാമർശങ്ങൾക്ക് സിനിമാമേഖലയിൽനിന്നുൾപ്പടെ വ്യാപകവിമർശനമാണ് നേരിടുന്നത്. ലൈംഗികാതിക്രമങ്ങൾ വലിയ വിഷയമായി മനസ്സിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാർവതി കളിതമാശപോലും മനസ്സിലാകാത്തവരാണ് പലരുമെന്നും പുതിയ അഭിമുഖത്തിൽ നടി പറയുകയുണ്ടായി.