നിമിഷ സജയന്റെ സഹോദരി നീതു വിവാഹിതയായി: ചിത്രങ്ങൾ

Mail This Article
നടി നിമിഷ സജയന്റെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരി നീതു സജയന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അടുത്തിടെയാണ് നിമിഷ സജയൻ കൊച്ചിയിൽ ആശിച്ച വീട് സ്വന്തമാക്കിയത്. അതിനു പിന്നാലെ സഹോദരിയുടെ വിവാഹം താരകുടുംബത്തിന് ഇരട്ടി മധുരമായി. കാർത്തിക്ക് ശിവശങ്കർ എന്നാണ് സഹോദരിയുടെ വരന്റെ പേര്. സഹോദരിയും ഭർത്താവുമൊത്തുള്ള ചിത്രങ്ങളോടൊപ്പം എന്റെ ഹൃദയം സന്തോഷത്താൽ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ കുറിച്ചത്.

"എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്." വിവാഹചിത്രങ്ങൾക്കൊപ്പം നിമിഷ കുറിച്ചു.
അടുത്തിടെയാണ് നിമിഷ സജയൻ കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം സിനിമയിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നു. നടി അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയ താരങ്ങളാണ് അതിഥികളായി എത്തിയത്.

'ജനനി' എന്നാണ് താരം വീടിന് പേരിട്ടത്. 'ഹാപ്പി നിമിഷാ ഡേ' എന്ന തലക്കെട്ടിലാണ് വീട് പാലുകാച്ചലിന്റെ ചിത്രങ്ങൾ നിമിഷ പങ്കുവച്ചത്. 'ശാശ്വതതയുടെ തുടക്കം' എന്ന ടൈറ്റിലോടെ പങ്കുവച്ച സഹോദരിയുടെ വിവാഹചിത്രങ്ങളിലും പൊട്ടിച്ചിരിക്കുന്ന നിമിഷയെയാണ് കാണുന്നത്. സിംപിൾ ലുക്കിൽ ചുവപ്പ് പട്ടുസാരി അണിഞ്ഞ താരം വളരെ മിതമായ ആഭരണങ്ങൾ മാത്രമേ ധരിച്ചിട്ടുള്ളൂ. സഹോദരിയും വളരെ സിംപിളായ വിവാഹവേഷത്തിൽ ആയിരുന്നു.