വെളുപ്പിക്കലൊക്കെ കൊള്ളാം, ഒഴിവാക്കിയാൽ അവനവനു നന്ന്: ജൂഡ് ആന്തണി ജോസഫ്

Mail This Article
സിനിമയിലെ ലഹരി ഉപയോഗവും റെയ്‌ഡും അറസ്റ്റുമൊക്കെ സ്ഥിരം വാർത്തകളിൽ ഇടം പിടിക്കുമ്പോൾ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയിലായവരെ ന്യായീകരിക്കുന്നവർ അതോർക്കണമെന്നും സംവിധായകൻ പറയുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണം മാത്രം നോക്കിയാൽ ലഹരിയുടെ വർധിക്കുന്ന ഉപയോഗത്തെ കുറിച്ച് ബോധ്യമാകുമെന്നും ജൂഡ് ആന്തണി പറഞ്ഞു.
‘‘ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ.’’–ജൂഡ് ആന്തണിയുടെ വാക്കുകൾ.
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, റാപ്പ് ഗായകൻ വേടൻ തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസിൽ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. പിടിയിലായ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.