ഇനി ടോർപ്പിഡോയുമായി തരുൺ മൂർത്തി; നായകന്മാരായി ഫഹദും നസ്ലിനും അർജുൻ ദാസും

Mail This Article
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ടോർപിഡോ’ എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി, തമിഴ് താരവും മലയാളികളുടെ ഇഷ്ട നടനുമായ അർജുൻ ദാസ് എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.
ബിനു പപ്പു ആണ് ടോർപിഡോയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ആഷിഖ് ഉസ്മാൻ ചിത്രം നിർമിക്കുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം സംഗീതസംവിധായകൻ സുഷിൻ ശ്യാം തിരികെയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘ടോർപിഡോ’ ടൈറ്റിൽ പോസ്റ്റർ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഹിറ്റടിച്ച തരുൺ മൂർത്തിയുടെ സംവിധാനമികവ് വീണ്ടും ആസ്വദിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ നിരൂപകശ്രദ്ധ നേടിയ തരുൺ മൂർത്തിയുടെ ‘തുടരും’ തിയറ്ററുകളിൽ ആവേശം തീർത്ത് തേരോട്ടം തുടരുകയാണ്.