ADVERTISEMENT

ആമിർഖാൻ ചിത്രമായ ‘സിത്താരേ സമീൻ പർ’ ജൂൺ 20 ന് തിയറ്ററിലെത്തുമ്പോൾ മലയാളത്തിനും അഭിമാനം. ചിത്രത്തിലെ 10 പുതുമുഖങ്ങളിൽ ഒരാൾ ‘തിരികെ’ സിനിമയിലെ നായകൻ ഗോപീകൃഷ്ണനാണ്. ഡൗൺ സിൻഡ്രോമുള്ള ഒരാൾ നായകനായെത്തിയ മലയാളത്തിലെ ആദ്യ ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘തിരികെ’. 

മകന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് അമ്മ രഞ്ജിനി പറഞ്ഞു. കോഴിക്കോട്ടാണ് ഇവരുടെ താമസം. എൽഐസി ഉദ്യോഗസ്ഥനാണ് ഭർത്താവ് കിഷോർ. മകൾ മാളവിക. 

അതേസമയം ആമിർ ഖാൻ, ജനീലിയ ദേശ്മുഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘സിത്താരേ സമീൻ പർ’ ആദ്യ പോസ്റ്റർ പുറത്തുവന്നു. 2007 ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്റെ രണ്ടാം ഭാഗമാണ് ‘സിത്താരേ സമീൻ പർ’.

English Summary:

Thirike Star Gopi Krishnan Varma Makes Bollywood Debut With Aamir Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com