ADVERTISEMENT

ഇന്ത്യ-പാക്ക് സംഘര്‍ഷം സങ്കീർണമാകുന്നതിനിടെ തിയറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിനു പിന്നാലെ സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചിരുന്നു.

ഇപ്പോഴിതാ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടെ സിനിമ നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. മേയ് 16ന് സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.

‘‘രാജ്യത്തുടനീളം ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍, മഡോക് ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും ഭൂല്‍ ചുക് മാഫ് മേയ് 16ന് നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചു. ചിത്രം ലോകമെമ്പാടും പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകും. തിയറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷേ നിലവില്‍ രാജ്യത്തിനാണ് പ്രാധാന്യം. ജയ് ഹിന്ദ്”.–നിർമാതാക്കളായ മാഡോക് ഫിലിംസ് അറിയിച്ചു.

കരണ്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ടൈം ലൂപ് സിനിമയായി ഒരുക്കിയ ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English Summary:

Bhool Chuk Maaf skips theater release after 'Operation Sindoor', set for OTT release on 16th May

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com