കൺജറിങ് സീരിസിലെ ഭയാനകമായ സിനിമ; നാലാം ഭാഗം ടീസർ എത്തി

Mail This Article
×
ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്.
2021ൽ റിലീസ് ചെയ്ത ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വൽ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളിൽ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്.
കൺജറിങ് യൂണിവേഴ്സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ പ്രവർത്തകർ നാലാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നു.
മൈക്കൽ ചേവ്സ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
English Summary:
Watch The Conjuring: Last Rites Teaser
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.