'പാക്ക് അതിർത്തിയിൽ പെട്ട് മണിക്കുട്ടൻ', ആ നടൻ താൻ അല്ലെന്ന് താരം

Mail This Article
മണിക്കുട്ടനും സംഘവും പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് മണിക്കുട്ടൻ. അതിർത്തിയിലെ സംഘാർഷാവസ്ഥയെത്തുടർന്ന് മണിക്കുട്ടൻ അടങ്ങിയ സിനിമാസംഘം പാക് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതു സത്യമല്ലെന്നും ആ വാർത്തയിൽ പരാമർശിക്കുന്ന മണിക്കുട്ടൻ താനല്ലെന്നും വ്യക്തമാക്കി താരം രംഗത്തെത്തി.
മണിക്കുട്ടന്റെ വാക്കുകൾ: "ഈ വാർത്തയിൽ പറഞ്ഞ മണിക്കുട്ടൻ ഞാനല്ല. പ്രിയമുള്ളവരേ
സിനി സ്റ്റാർ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോൻ, രാഹുൽ മാധവ്, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോൻ, അനൂപ് കോവളം എന്നിവരോടൊപ്പം ഞാൻ ഇപ്പോൾ ന്യൂ യോർക്കിലാണ്. ഒരു ചാനലിൽ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു.
നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ.. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു."
ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്. താരം സുരക്ഷിതനാണെന്ന് അറിഞ്ഞതിലുള്ള ആശ്വാസം ആരാധകർ പങ്കുവച്ചു. ‘ഹാഫ്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംഘമാണ് കുടുങ്ങിക്കിടക്കുന്നത് എന്നായിരുന്നു പ്രചരിച്ച വാർത്ത.