ADVERTISEMENT

ഷൈൻ ടോം ചാക്കോയും വിൻ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസർ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസർ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. ഇതുപോലൊരു ‘ബ്രില്യൻസ്’ മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷക കമന്റുകൾ.

പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയി ഷൈൻ ഈ ചിത്രത്തിലെത്തുന്നു. സസ്പെൻസ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. 

നിർമാണം നിർവഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ  സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോൺസൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ.

English Summary:

Watch Soothravakyam Movie Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com