‘ദിയയുടെ കുഞ്ഞിനും അഹാന അമ്മയാകും’; വളകാപ്പ് ചടങ്ങിൽ തിളങ്ങിയ അഹാനയെക്കുറിച്ച് ആരാധക കമന്റ്

Mail This Article
സഹോദരി ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങിൽ മിന്നിത്തിളങ്ങി അഹാന കൃഷ്ണ. വയലറ്റ് ദാവണിയിൽ സുന്ദരിയായാണ് അഹാന ചടങ്ങിൽ തിളങ്ങിയത്. കുടുംബത്തോടൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അച്ഛൻ കൃഷ്ണകുമാറിനും അമ്മ സിന്ധുവിനും മറ്റ് സഹോദരിമാർക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. അഹാനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
താരങ്ങളടക്കം നിരവധി പേരുടെ കമൻറുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്. സഹോദരി ദിയയുടെ കുഞ്ഞിനും അഹാന അമ്മയെപ്പോലാകും എന്നാണ് ഒരു ആരാധികയുടെ കമൻറ്. ചിത്രങ്ങളിലെ അഹാനയുടെ ക്യൂട്ട്നെസ്സിനെക്കുറിച്ചും ആരാധാകർ വാചാലരായി. വളകാപ്പ് ചടങ്ങിൽ അഹാനയും മറ്റ് സഹോദരിമാരും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയും അഹാന സ്വന്തം ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
‘ഇത് എനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്’ എന്നു കുറിച്ചു കൊണ്ടാണ് അഹാന വിഡിയോ പങ്കുവച്ചത്. ‘വളരെ അവിസ്മരണീയമായ ഒരു ദിവസം. മനോഹരമായ കാര്യങ്ങൾക്കായി കാത്തിരിക്കുന്നു,’ അഹാന കുറിച്ചു. വളകാപ്പിനായി ഒരുങ്ങിക്കഴിഞ്ഞപ്പോൾ അഹാനയും ഏറ്റവും കുഞ്ഞനുജത്തി ഹൻസികയും ഒരുപോലെയുണ്ടെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇക്കാര്യം അഹാനയും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചത് ഹൻസികയായിരുന്നു.