ADVERTISEMENT

മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട താര സഹോദരങ്ങളായ സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്കു വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ്.

കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. ‘തുടരും’ സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു. 

കോളിവുഡിലും 'തുടരും' തരം​ഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുൺ മൂർത്തി കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. 

‘‘എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ’’.–കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാ​ഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.

English Summary:

Surya & Karthi Invite 'Thudarum' Director Tharun Moorthy Home After Loving Mohanlal's Blockbuster!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com