ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ മോഹൻലാലിനു പിറന്നാൾ ആഘോഷം

Mail This Article
മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി ആന്റണി പെരുമ്പാവൂരും കുടുംബവും. ആന്റണിയുടെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളിൽ കാണാം.

പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കൊപ്പം എമ്പുരാൻ ലൊക്കേഷനിൽനിന്നുളള സ്പെഷൽ ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. അമേരിക്കയില്‍ വച്ചെടുത്ത ചിത്രമാണിത്.


അതേസമയം പിറന്നാൾ ആഘോഷത്തിനുശേഷം മോഹൻലാൽ വിദേശത്തേക്കു പോകുമെന്ന് റിപ്പോർട്ടുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.