കോകിലയ്ക്ക് കാരുണ്യ ലോട്ടറി അടിച്ചു; തുക വെളിപ്പെടുത്തി സന്തോഷം പങ്കുവച്ച് നടൻ ബാല

Mail This Article
ലോട്ടറി അടിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാല. 25,000 രൂപ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പങ്കുവച്ചത്. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. ‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വിഡിയോയിൽ കാണാം. ആർക്കെങ്കിലും നല്ലത് ചെയ്യാൻ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ നവമാധ്യമങ്ങളുടെ ചർച്ചാ വിഷയമാണ് നടൻ ബാലയും ഭാര്യ കോകിലയും. കേരളത്തിൽ നിന്നും തുടരെ രണ്ടു വിവാഹങ്ങൾ ചെയ്ത നടൻ പിന്നീട് സ്വന്തം കുടുംബാംഗം കൂടിയായ കോകിലയെ വിവാഹം കഴിക്കുകയായിരുന്നു. തമിഴ് പാരമ്പര്യം പേറുന്ന യുവതിയാണ് കോകില. ബാലയെ മാമാ എന്ന് വിളിക്കുന്ന കോകിലയുടെ നിഷ്കളങ്കതയും മറ്റും ആരംഭം മുതലേ ശ്രദ്ധ നേടിയിരുന്നു. ഗായിക അമൃതാ സുരേഷിന് ശേഷം ബാല നിയമാനുസൃതമായി വിവാഹം ചെയ്തത് കോകിലയെ മാത്രമാണ്.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് (https://www.facebook.com/ActorBalaOfficial) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.