Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി എന്റെ മക്കളെ അഭിനയിപ്പിക്കില്ല: അജു വർഗീസ്

aju-family ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിൽ നിവിനൊപ്പം ഇവാന്‍, ജുവാന (ഇടത്), അജുവും അഗസ്റ്റീനയും (വലത്)

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അജു ചെയ്ത കഥാപാത്രത്തിന്റെ മക്കളായി അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം കുട്ടികളാണെന്ന കാര്യം പലർക്കുമറിയില്ല. അത് ആകസ്മികമായി സംഭവിച്ച കാര്യമാണ്. സിനിമയുടെ ചിത്രീകരണത്തിനായി അജുവിന്റെയും നിവിന്റെയും വിനീതിന്റെയും കുടുംബം ദുബായിയിൽ എത്തിയിരുന്നു.

വിനീതാണ് കുട്ടികളെ അഭിനയിപ്പിക്കുന്ന കാര്യം അജുവിനോട് സൂചിപ്പിക്കുന്നത്. അങ്ങനെ സമ്മതിക്കുകയും ചെയ്തു. സിനിമ കണ്ടവർക്കാർക്കും കുട്ടികൾ അജുവിന്റെ യഥാർത്ഥ മക്കളാണെന്നൊട്ട് മനസ്സിലായതുമില്ല.  

ജേക്കബിന്റെ സ്വർഗരാജ്യം അവരുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്നാണ് അജു പറയുന്നത്. കുട്ടിക്കാലം കഴിയുന്നതുവരെയെങ്കിലും ഇരുവരെയും അഭിനയിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് അജു. പതിനെട്ട് വയസ് ആയാൽ അവർ അവരുടെ ഇഷ്ടംപോെല ചെയ്തോട്ടെ എന്നും അജു പറഞ്ഞു.

2014 ഫെബ്രുവരിയിലാണ് അജു വര്‍ഗ്ഗീസും അഗസ്റ്റിനയും വിവാഹിതരാവുന്നത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറാണ് അഗസ്റ്റിന. ഇവാന്‍, ജുവാന എന്നാണ് കുട്ടികളുടെ േപര്.

Your Rating: