Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയെ കണ്ട് പേടിച്ച് ഒളിച്ച മകൾ വേദ

jayasurya-daughter

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് പ്രേതം. സിനിമയിൽ മൊട്ടയടിച്ചാണ് ജയസൂര്യ എത്തുന്നത്. പേരു പോലെ തന്നെ അൽപം ദുരൂഹതനിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നതും.

ഈ മൊട്ടലുക്ക് കാരണം മകൾ വേദ കുറച്ച് നാൾ തന്നെ പേടിച്ച് ഓടി ഒളിക്കുമായിരുന്നെന്ന് ജയസൂര്യ പറയുന്നു. ‘മൊട്ടയടിക്കുന്നതിൽ ഒട്ടും അസ്വസ്ഥത തോന്നിയിരുന്നില്ല, കാരണം അതെന്റെ ജോലിയുടെ ഭാഗമാണ്. എന്നാൽ ഇത് കാരണം എന്റെ മകൾ പേടിച്ചു പോയിരുന്നു. കാണാൻ പേടിയായതിനാൽ എന്റെ അരികിൽ പോലും അവൾ വരുമായിരുന്നില്ല, അതാണ് എന്നെ അസ്വസ്ഥനാക്കിയത്. മൂന്നുദിവസമെടുത്തു അവളെ ഒന്ന് ചിരിപ്പിച്ചെടുക്കാൻ– ജയസൂര്യ പറഞ്ഞു.

ഈ ലുക്ക് കണ്ടാണ് മകൾ പേടിച്ചത്. എന്നാൽ ചിത്രത്തിലെ ഈ കഥാപാത്രത്തിന്റെ വിവരണം അതിലേറെ പേടിപ്പിക്കും– ജയൻ പറയുന്നു.

‘ജോൺ ഡോൺ ബോസ്കോ എന്നാണ് കഥാപാത്രത്തിന്റെ പേര്. അയാളൊരു മെന്റലിസ്റ്റ് ആണ്. മറ്റുള്ളവരുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്ന ആളാണ് മെന്റലിസ്റ്റ്. സ്പിരിച്ച്വലായും അയാൾക്ക് കുറച്ച് കഴിവുകളുണ്ട്–ജയസൂര്യ പറഞ്ഞു.

സുസു സുധി വാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രേതം. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ഹൊറർ കോമഡി ത്രില്ലറായിരിക്കും.