Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിസ്റ്റന്റ് കലക്ടര്‍ കന്യാസ്ത്രീ വേഷത്തില്‍

divya

കലക്ടര്‍ കന്യാസ്ത്രീ വേഷത്തില്‍. കോട്ടയം അസിസ്റ്റന്റ് കലക്ടര്‍ ദിവ്യ എസ്. അയ്യരാണ് കന്യാസ്ത്രീ വേഷത്തില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഗായികയായി ദിവ്യ രംഗത്തെത്തിയിരുന്നു.

Kottayam Assisant Collector as Nun in upcoming flick| Manorama News

ഏലിയാമ്മച്ചിയുടെ ക്രിസ്മസ് എന്ന ഹ്രസ്വചിത്രത്തിലാണ് ദിവ്യ കന്യാസ്ത്രീ വേഷത്തിലെത്തുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാനെന്ന വ്യക്തിത്വത്തെ വളർത്തിയെടുക്കാൻ ഏറ്റവുമധികം സ്വാധീനിച്ചത് സിസ്റ്റേഴ്സ് ആയിരുന്നു. ദിവ്യ പറഞ്ഞു. കോൺവെന്റ് സ്കൂളിലായിരുന്നു പഠനകാലമെന്നും ദിവ്യ പറഞ്ഞു.

ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കെപിഎസി ലളിത മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വയോജന കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്ന കണ്ണീരിൽ ആണ്ട് കിടക്കുന്ന അച്ഛൻ അമ്മമാരുടെ കഥകളാണെന്നും ദിവ്യ പറഞ്ഞു. കോട്ടയത്തെ സേവനം താല്‍ക്കാലികമായി അവസാനിപ്പിച്ച് തുടർ പരിശീലനത്തിനൊരുങ്ങുകയാണ് ദിവ്യ എസ് അയ്യർ. 

Your Rating: