Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ ജീവനക്കാരനെ ഞെട്ടിച്ച് ജയസൂര്യയും ആദിയും

jayasurya

ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കോമഡി ഹൊറർത്രില്ലറായ ചിത്രത്തിൽ മെന്റലിസ്റ്റ് ആയാണ് ജയസൂര്യ എത്തുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം.

MENTALISM ON THE WAITER WITH JOHN DON BOSCO

യഥാർത്ഥ ജീവിതത്തിൽ മെന്റലിസ്റ്റ് ആയ ആദിയാണ് ഈ കഥാപാത്രത്തെ ഇത്രത്തോളം ഭംഗിയായി വാർത്തെടുക്കാൻ ജയസൂര്യയെ സഹായിച്ചത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മെന്റലിസം എന്താണെന്ന് ആദിയും രഞ്ജിത് ശങ്കറും ജയസൂര്യയും ഒരു വിഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്. പിന്നീട് സ്വന്തം ഭാര്യയ്ക്ക് പോലും അറിയില്ലാത്ത ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് ആദി കണ്ടുപിടിച്ചിരിക്കുന്നു.

ഫോർട്ട്കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഈ പ്രമൊ വിഡിയോ ഇവർ ഷൂട്ട് ചെയ്തത്. ഇതിലെന്തെങ്കിലും തട്ടിപ്പുണ്ടോ എന്ന് ഇനിയും വിശ്വസിക്കുന്നവർക്കാണ് പുതിയ വിഡിയോ എന്ന് ജയസൂര്യ പറയുന്നു.

ഹോട്ടലിലെ സനൽ എന്ന ജീവനക്കാരനെയാണ് ഇത്തവണ ആദി മെന്റലിസത്തിലൂടെ ഞെട്ടിച്ചത്. ജയസൂര്യയാണ് വിഡിയോ ഷൂട്ട് ചെയ്യുന്നത്. വിഡിയോ കാണാം...
 

Your Rating: