Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ആഗ്രഹം നിറവേറ്റി പ്രിയദർശൻ

mohanlal-ootty

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ നിരവധി ചിത്രങ്ങള്‍ക്ക് ആഥിത്യമരുളിയ നാടാണ്. ചിത്രവും കിലുക്കവും താളവട്ടവും മിന്നാരവുമൊന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ മറക്കാന്‍ കഴിയുന്നതല്ല. 22 വർഷങ്ങൾക്ക് ശേഷം ഒപ്പം എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ലാലും പ്രിയനും ഊട്ടിയിൽ എത്തിയിരുന്നു. ഊട്ടിയിൽ ചിത്രീകരിച്ച ഇവരുടെ സിനിമകളെല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു.

എന്നാൽ ഇത്തവണ പഴയൊരു സിനിമയിലെ രംഗമായിരിക്കും ഇവിടെ ഇവർ പുനവതരിപ്പിക്കുക. മോഹൻലാൽ ആണ് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞതെന്ന് പ്രിയൻ പറയുന്നു. ഊട്ടിയിൽ ഞങ്ങൾ ഏറ്റവും ആദ്യം സിനിമ ചിത്രീകരിച്ച ലൊക്കേഷനിൽ ലാൽ കൊണ്ടുപോയി, അവിടെയായിരുന്നു താളവട്ടം സിനിമയിൽ പൊൻ വീണേ എന്ന ഗാനം ഷൂട്ട് ചെയ്തത്. ഏകദേശം മുപ്പത് വർഷം മുൻപ്. പ്രിയൻ പറയുന്നു.

ponveene thalavattam

ഇപ്പോൾ അതേ ഫ്രെയിമിൽ അതേ ലൊക്കേഷനിൽ അന്നത്തെ അതേ ലെൻസ് ഉപയോഗിച്ച് ആ രംഗം പുനവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നമ്മളെല്ലാം ഒരുപാട് മാറി, എന്നാൽ അവിടെയുള്ള മരങ്ങളും കുന്നുകളും അതുപോലെ തന്നെയുണ്ട്. ഊട്ടി എന്ന സ്ഥലത്തിന് വേണ്ടി ഒരു സമർപ്പണമായിരിക്കണം ഈ രംഗമെന്നാണ് ലാൽ പറഞ്ഞത്. പ്രിയൻ പറയുന്നു.

ഈ രംഗത്തിൽ മോഹൻലാലും ബേബി മീനാക്ഷിയും ചുവടുവെക്കും. ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒപ്പം. 

Your Rating: