Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിനൊപ്പമുള്ള ഷൂട്ടും നിവിന്റെ ചായകുടിയും

vikram-nivin

ചെന്നൈ മഴക്കെടുതിയും തുടർന്നുള്ള രക്ഷാപ്രവർത്തനവും ആസ്പദമാക്കി വിക്രം ഒരുക്കുന്ന ആൽബമാണ് ദ് സ്പിരിറ്റ് ഓഫ് ചെന്നൈ ‌‌‌‌. ബോളിവുഡിൽ നിന്നും കോളിവു‍ഡിൽ നിന്നുമുള്ള സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ആൽബത്തിൽ മലയാളത്തിൽ നിന്നും നിവിൻ പോളിയും വേഷമിടുന്നു.

ആൽബത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ നിവിന്‍ കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തിയിരുന്നു. ‘വിക്രത്തിന്റെ വലിയൊരു ആരാധകനാണ് താനെന്നും അതുകൊണ്ടാണ് ഈ വിഡിയോയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും നിവിൻ പറയുന്നു.

കടൽതീരത്തുകൂടി ജീപ്പ് ഓടിക്കുന്ന രംഗമാണ് നിവിൻപോളിയെവച്ച് ചിത്രീകരിച്ചത്. ഒരു ദിവസം മാത്രമായിരുന്നു നിവിന് ഷൂട്ട് ഉണ്ടായിരുന്നത്.

ആൽബത്തിന്റെ ചിത്രീകരണത്തിനായി എയർപോർട്ടിൽ വന്നിറങ്ങിയ നിവിൻ ഒരു ചായകുടിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിൽ ചെന്ന് ചായമേടിച്ച് കൊടുക്കാമെന്നാണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചത്. എന്നാൽ വരുന്ന വഴി അവരെയൊക്കെ അത്ഭുതപ്പെടുത്തി വഴിയരികിലെ ഒരു ചായക്കടയിൽ കയറി നിവിൻ ചായകുടിച്ചു.

തൊപ്പിയും സൺ ഗ്ലാസും അണിഞ്ഞിരുന്നതിനാൽ ആരും നിവിനെ അത്ര ശ്രദ്ധിച്ചുമില്ല. നിവിന്റെ ഈ സമീപനത്തിൽ അവരെല്ലാം അത്ഭുതപ്പെട്ട് പോയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആൽബത്തിന്റെ ചിത്രീകരണത്തിന് ശേഷം നിവിൻ പ്രേമം സിനിമ ചെന്നൈയിലെ തിയറ്ററിലെത്തി പ്രേക്ഷകർക്കൊപ്പം കണ്ടു. സിനിമയുടെ 222ാം പ്രദർശനം കൂടിയായിരുന്നു.