Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധാനം പ്രിയദർശൻ; നായകൻ വിരാട് കോഹ്‌ലി

virat-priyan

പ്രിയദർശന്റെ ‘ആക്ഷൻ’, ‘കട്ടി’ന് അഭിനയിക്കാൻ എത്തിയത് സിനിമാതാരങ്ങളല്ല. ഐപിഎല്ലിലെ കൂറ്റനടിക്കാരായ‍ വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ല്‍, ഷെയിന്‍ വാട്സണ്‍ എന്നിവരാണ് പ്രിയന് മുന്നിലെത്തിയത്.

ക്രിക്കറ്റിൽ മാത്രമല്ല സിനിമയിലും ഇവർ സൂപ്പറാണെന്നും താരങ്ങളേക്കാള്‍ മികച്ച അഭിനയമാണ് ഇവർ‌ നടത്തിയതെന്നും പ്രിയന്‍ പറയുന്നു. വിരമിച്ചാലും സിനിമയില്‍ ഒരു കൈ നോക്കാണമെന്ന ഉപദേശവും നൽകാനും പ്രിയദർശൻ മറന്നില്ല.

ഒരു സ്വകാര്യ പരസ്യ ചിത്രീകരണത്തിനാണ് ഇവർ ഒത്തുച്ചേർന്നത്. ബംഗളൂരുവിലായിരുന്നു ചിത്രീകരണം. തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്.