Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹയുടെ തിരിച്ച് വരവ് മമ്മൂട്ടിക്കൊപ്പം

mammootty-sneha

മമ്മൂട്ടിയ്ക്ക് നായികയായി തെന്നിന്ത്യൻ നടി സ്നേഹ. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയും സ്‌നേഹയും മലയാളത്തില്‍ ഒന്നിക്കുന്നത്‍. നവാഗത സംവിധായകന്‍ ഹനീഫ് അദേനിയുടെ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

മമ്മൂട്ടിയുടെ ഭാര്യ ആയിട്ടാണ് സ്‌നേഹ ചിത്രത്തില്‍ വേഷമിടുന്നത്. ഈ കഥാപാത്രത്തിനായി ഒരുപാട് നടിമാരെ പരിഗണിച്ചെങ്കിലും അവസാനം നറുക്ക് വീണത് സ്‌നേഹക്കാണ്. വിവാഹ ശേഷം സിനിമയിൽ നിന്നുവിട്ട് നിന്ന സ്‌നേഹയുടെ തിരിച്ചുവരവ് കൂടി ആണ് ഈ ചിത്രം. തുറുപ്പ്ഗുലാന്‍,പ്രമാണി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയും സ്നേഹയും ഒന്നിച്ചിരുന്നു.

‌ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സാറ അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇതൊരു ഫാമിലി ഡ്രാമ ത്രില്ലര്‍ ആയിരിക്കും എന്ന് സംവിധായകന്‍ ഹനീഫ് അഥേനി പറയുന്നു. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാകും എത്തുക. ഓഗസ്റ്റ് 25ന് ചിത്രീകരണം ആംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ തൃശൂര്‍, കൊച്ചി, വാഗമണ്‍ എന്നീ സ്ഥലങ്ങളാണ്. 

Your Rating: