Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുപാലനെപ്പോലുള്ള ക്രിമിനലുകളെ തിരിച്ചറിയണം: ആഷിക് അബു

aashiq-rahul

കിസ് ഓഫ് ലവ് സമരത്തിന് മുന്‍നിരയിൽ നേതൃത്വം കൊടുത്ത രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ നായരെയും ഓൺലൈൻ പെൺവാണിഭക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ–സാമൂഹ്യരംഗത്തു നിന്നും നിരവധിപ്രമുഖർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. മാത്രമല്ല സംവിധായകൻ ആഷിക് അബുവിന്റെ പിന്തുണയും ഏറെശ്രദ്ധേയമായിരുന്നു.

എന്നാൽ രാഹുലിന്റെയും രശ്മിയുടെയും അറസ്റ്റ് വന്നതോടെ വിവാദത്തിലായത് കിസ് ഓഫ് ലവ് സംഘാടകരാണ്. അവർ പിന്നീട് ഇതിന് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ആഷിക് അബു പ്രതികരിക്കുന്നില്ലെന്നായിരുന്നു ചിലരുടെ വാദം. രാഷ്ട്രീയ–സാമൂഹ്യവിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്ന താരം എന്തുകൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നായിരുന്നു ചർച്ച. അവസാനം പ്രതികരണവുമായി ആഷിക് അബു തന്നെ രംഗത്തെത്തി.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–ദേശിയ തലത്തിൽ ഇടതുപക്ഷത്തിന് സംഭവിച്ച തളർച്ചയും, തീവ്രവലതുപക്ഷ ശക്തികൾക് സംഭവിച്ച വളർച്ചയും, വാർത്താ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോർപ്പറേറ്റ് വല്ക്കരണവും, എന്നും അധികാരിവർഗ്ഗത്തിന്റെ ശത്രുക്കളായ കലാകരന്മാര്ക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളും, സ്ത്രീകൾക്ക് നേരെ ശക്തി ആർജിക്കുന്ന ഗുണ്ടാസംസ്കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയിൽ സൃഷ്ടിച്ച ജാഗ്രതയാണ് ഇപ്പോൾ ഒരു പേരിലും അറിയപ്പെടാത്ത "യുവതയുടെ ചെറുത്തുനിൽപ്പ് രാഷ്ട്രീയം". അത് നിൽപ്പ് സമരപന്തൽ മുതൽ ചങ്കുറപ്പുള്ള മാധ്യമപ്രവർത്തകരുടെ നിലപാടിൽ വരെ കാണാം.

ഈ organised അല്ലാത്ത ചെറുത്തുനിൽപ്പ് സമരത്തിൽ രാഹുൽ പശുപാലനെ പോലെയുള്ള ക്രിമിനലുകൾ കയറിക്കൂടുകയും നമ്മളെ പാളയത്തിൽ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴി. വിലകുറഞ്ഞ സൈബർ ആക്രമണങ്ങൾ ഈ പറഞ്ഞ ആരുടേയും മനസ് മാറ്റില്ല. ആഷിക് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.