Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷക്കാരനാണെന്നതിൽ അഭിമാനം: ആഷിക്ക് അബു

aashiq-abu

ഒരു ഇടതുപക്ഷക്കാരനായി അറിയപ്പെടുന്നതിൽ തനിക്ക് അഭിമാനമേയുള്ളുവെന്ന് സംവിധായകനും നിർമാതാവുമായ ആഷിക്ക് അബു. മനോരമ ഒാൺലൈൻ ഐ മീ മൈസെൽഫ് ചാറ്റ് ഷോയിലാണ് ആഷിക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.

സിനിമാക്കാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പൊതുവെ ഒരു ധാരണ ഉണ്ടെന്നും എന്നാൽ ഇത് ശരിയല്ലെന്നും ആഷിക്ക് പറയുന്നു. തന്റെ സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും രണ്ടു കൊടി വച്ചാൽ മാത്രമെ രാഷ്ട്രീയ സിനിമയാകൂ എന്നത് അബദ്ധധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aashiq Abu | I Me Myself - Promo | Manorama Online

നിശബ്ദത ഒരു കുറ്റമാണ് അതിന്റെ തിക്ത ഫലങ്ങൾ എപ്പോഴെങ്കിലും നാം അനുഭവിക്കേണ്ടി വരുമെന്നും ആഷിക്ക് പറയുന്നു. തന്റെ നിലപാടുകൾ എല്ലാം ശരിയാണെന്നു പറയില്ലെങ്കിലും അത് ഒരു ചർച്ചയ്ക്ക് വഴി വയ്ക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ആഷിക്ക് കൂട്ടിേച്ചർക്കുന്നു. ആഷിക്കുമായുള്ള മുഴുവൻ അഭിമുഖം കാണാനായി മനോരമ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.