Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിട്ടു കൊടുക്കരുത് സാര്‍: ആഷിക് അബു

aashiq-abu

'വിട്ടു കൊടുക്കരുത് സാര്‍.. ജനാധിപത്യം എന്നു കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ അങ്ങ് പിടിച്ചുനില്‍ക്കണം' ആഷിക് അബുവിന്റെ ഈ സ്റ്റാറ്റസ് ആണ് സോഷ്യൽമീഡിയയില്‍ തരംഗമാകുന്നത്. നേരത്തെ ബാർ കോഴ വിവാദമുണ്ടായപ്പോൾ അദ്ദേഹം ഹാഷ് എന്റെ വക എന്ന ടാഗോട് കൂടി സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ഈ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Aashiq Abu | Exclusive Interview | I Me Myself | Manorama Online

ഇത്തവണ സോളർ വിവാദത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഹാഷ് ഡാർക് ഏജ് എന്ന ഹാഷ്ടാഗുമായി സർക്കാരിനെതിരെ പരോക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് താരം. ആഷിക് അബുവിന്റെ പുതിയ സ്റ്റാറ്റസും സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

രാഷ്ട്രീയപരമായി തന്റെ നിലപാടുകൾ പണ്ടും തുറന്നുപറയുന്ന ആളാണ് സംവിധായകനായ ആഷിക് അബു. സാമൂഹികപ്രശ്നങ്ങളിലും സിനിമാക്കാര്യങ്ങളിലും അദ്ദേഹം തന്‍റെ അഭിപ്രായം പ്രകടമാക്കാറുമുണ്ട്.

സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിന് എതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉയർന്നു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.