Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പണികിട്ടി; ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡും അടിച്ചുമാറ്റി

aathi-jayasurya

പ്രേതം എന്ന പുതിയ സിനിമയിൽ മെന്റലിസ്റ്റ് ആയാണ് ജയസൂര്യ എത്തുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം.

യഥാർത്ഥ ജീവിതത്തിൽ മെന്റലിസ്റ്റ് ആയ ആദിയാണ് ഈ കഥാപാത്രത്തെ ഇത്രത്തോളം ഭംഗിയായി വാർത്തെടുക്കാൻ ജയസൂര്യയെ സഹായിച്ചത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മെന്റലിസം എന്താണെന്ന് ആദിയും രഞ്ജിത് ശങ്കറും ജയസൂര്യയും ഒരു വിഡിയോയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജയസൂര്യയുടെ ആദ്യകാമുകിയുടെ പേരാണ് മെന്റലിസ്റ്റ് ആയ ആദി കണ്ടുപിടിച്ചത്.

ഇപ്പോഴിതാ സ്വന്തം ഭാര്യയ്ക്ക് പോലും അറിയില്ലാത്ത ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് ആദി കണ്ടുപിടിച്ചിരിക്കുന്നു. രസകരമായ ഈ വിഡിയോ കാണൂ. 

MENTALIST AATHI FINDING JAYASURYA'S PHONE PASSCODE