Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ ജയിംസ് സ്റ്റാലിൻ പെരേര പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

james ജയിംസ് സ്റ്റാലിൻ പെരേര കാക്കകുയിൽ എന്ന ചിത്രത്തിൽ

പള്ളിയിൽ പ്രാർഥനയ്ക്കിടെ കുഴഞ്ഞുവീണു സിനിമാതാരം മുരുക്കുംപുഴ സെന്റ് ആന്റണി കോട്ടേജിൽ ജയിംസ് സ്റ്റാലിൻ പെരേര (69) മരിച്ചു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു മരണം. സംസ്കാരം നാളെ 10ന് ഇതേ പള്ളിയിൽ നടക്കും.

1977ൽ പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിൽ നായിക ലക്ഷ്മിയുടെ അച്ഛനായി വേഷമിട്ടു ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം വെള്ളായണി പരമു, ജംബുലിംഗം തുടങ്ങി എഴുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മേഘം, കാക്കക്കുയിൽ തുടങ്ങിയ സിനിമകളിലാണ് അവസാനം അഭിനയിച്ചത്.

അധ്യാപികയായ മോളി സ്റ്റാലിൻ (മംഗലപുരം കാരമൂട് ബിഷപ് പെരേര സ്കൂൾ) ആണു ഭാര്യ. മക്കൾ: രാജേഷ് ജയിംസ് (എൻജിനീയർ ബെംഗളൂരു), അനൂപ് (ദുബായ്), മരുമക്കൾ: ആശ, സരിത. 

Your Rating: