Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചു..ചു... ചുള്ളന്‍ ചെക്കന്മാരുടെ ശ്രദ്ധയ്ക്ക്

രഞ്ജിത് ശങ്കറും ജയസൂര്യയും രഞ്ജിത് ശങ്കറും ജയസൂര്യയും

സംവിധായകന്‍ രഞ്ജിത് ശങ്കറിന് ഒരു ചുള്ളന്‍ ചെക്കനെ വേണം. ‘ ആളു നമ്മുടെ ബോസ് ആയിട്ടു വരും. നല്ല വിദ്യാഭ്യാസം, നല്ല ലുക്ക്..ഏകദേശം നമ്മുടെ മസില്‍ കുറഞ്‍ ഹൃതിക് റോഷനെപ്പോലിരിക്കും സാറിനെക്കണ്ടാല്‍’ ‍...ഈ വക ലുക്ക് ഉള്ള ചുള്ളന്‍പയ്യന്മാരൊക്കെ ഫോട്ടോ അയച്ച് തുടങ്ങിക്കൊള്ളൂ.

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന സു,..സു... സുധി വാത്മീകം എന്ന ചിത്രത്തിലേക്കാണ് പയ്യന്മാരെ തേടുന്നത്. dreamsnbeyond@ymail.com എന്ന മെയിലിലേക്ക് ആണ് ഫോട്ടോ അയക്കേണ്ടത്. പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് ഡ്രീംസ് ആൻഡ് ബീയോണ്ട്സിന്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.

സുധീന്ദ്രൻ എന്ന ഉറ്റസുഹൃത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ഇൗ സിനിമ ചെയ്യുന്നതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. സുധീന്ദ്രൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസിക്കുന്നതെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അവിടെ വച്ചു തന്നെയാണെന്ന് അദ്ദേഹം അറിയിച്ചു.‌ സുധി എന്നത് കഥാപാത്രത്തിന്റെ പേരും വാത്മീകം അയാളുടെ വീട്ടു പേരുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.