ലാൽജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധിക വിവാഹിതയാകുന്നു. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്. ഫെബ്രുവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ വച്ചാണ് വിവാഹം.
രാധിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇരുവീട്ടുകാരും യോജിച്ച് എടുത്ത തീരുമാനമാണ്. രാധികയുടെ സഹോദരന് വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്.
വിയറ്റ്നാം കോളനിയിൽ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ൽ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.