Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി കപ്യാരെ കൂട്ടമണി രണ്ടാം ഭാഗം വരുന്നു

aak-2

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അടി കപ്യാരേ കൂട്ടമണിയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ സാന്ദ്ര തോമസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഭാഗം അവസാനിക്കുന്നിടത്തുനിന്നും രണ്ടാം ഭാഗം തുടങ്ങും. പൂർണമായും ഒര ഹൊറർ–കോമഡി ത്രില്ലറായിരിക്കും അടി കപ്യാരെ കൂട്ടമണി 2.

ജോൺ വർഗീസ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ ഒരു സർപ്രൈസിങ് കാസ്റ്റിങ് ചിത്രത്തിൽ ഉണ്ടാകും.

പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന അവതരണശൈലിയാണ് സിനിമയുടെ പ്രധാനപ്രത്യേകത. മലയാളത്തിന് ഒരുപാട് നല്ലസിനിമകള്‍ സമ്മാനിച്ച ഫ്രൈഡേ ഫിലിംസിലൂടെ പിറന്ന മറ്റൊരു ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.

അജു വർഗീസ്, ധ്യാൻ ശ്രീനിവാസ്, ബിജുക്കുട്ടൻ, നീരജ് മാധവ്, നമിത പ്രമോദ് തുടങ്ങി ഒരു നീണ്ടനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. യുവത്വത്തിന്റെ എല്ലാ പ്രസരിപ്പും നിറഞ്ഞ ചിത്രം തിയറ്ററുകളിലും മികച്ച അഭിപ്രായമാണ് നേടുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.