സിനിമയിലും സോഷ്യൽ മീഡിയയിലും മിന്നും താരമാണ് അജു വർഗീസ്. ഫെയ്സ്ബുക്കിൽ സജീവമായ അജുവിന്റെ ഏറ്റവും പുതിയ സെൽഫി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനൊപ്പമുള്ളതാണ്.
ഒാർത്തു വയ്ക്കാനുള്ള നിമിഷം. ഇൗ വലിയ നേതാവിന് വലിയ സല്യൂട്ട്. ബാർട്ടൺ ഹിൽ കോളജിലെ വിദ്യാർഥികൾക്കും സ്റ്റാഫിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് അജു ഇൗ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രജപുത്ര രഞ്ജിത് നിർമിക്കുന്ന ടൂ കൺട്രീസ് ആണ് അജുവിന്റെ ഏറ്റവും പുതിയ ചിത്രം. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളിലും അജു നിറസാന്നിധ്യമാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.