Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയുടെ സണ്ണി ലിയോൺ പോസ്റ്റ്; അജുവിന്റെ കൗണ്ടർ

jayasurya-aju

വനിത അവാർഡ് നിശക്കെത്തിയ സണ്ണി ലിയോണിനൊപ്പം നടൻ ജയസൂര്യ എടുത്ത സെൽഫി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സെൽഫി മാത്രമല്ല അതിനൊപ്പമുണ്ടായിരുന്ന കുറിപ്പായിരുന്നു ഏറ്റവും രസം.

സണ്ണി ലിയോണിനെ പ്രതീക്ഷിച്ചിരുന്ന ജയസൂര്യയ്ക്ക് നടൻ സണ്ണി വെയ്‌നിനെ കണ്ടപ്പോള്‍ സര്‍വ്വ മൂഡും പോയത്രെ. വനിത ചതിച്ചല്ലോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അതെന്നാണ് ജയസൂര്യ പറയുന്നത്. ആ സമയത്ത് തങ്ങളുടെയൊക്കെ മുഖത്തെ ഭാവം ഒപ്പിയെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ മിനിമം രണ്ട് ഓസ്‌കാര്‍ അവാര്‍ഡെങ്കിലും കിട്ടിയേനെ എന്ന്. മാത്രമല്ല സണ്ണിയെക്കുറിച്ച് പൃഥ്വിയ്ക്കും നടൻ അജു വർഗീസിനും ഉണ്ടായ ആകാംക്ഷയും ജയസൂര്യ പങ്കുവച്ചു.

'വിച്ച് സണ്ണി ലിയോണ്‍ സുപ്രിയ? അങ്ങനെയൊരു കുട്ടി ജീവിച്ചിരുപ്പുണ്ടോ' എന്നായിരുന്നു പൃഥ്വിരാജിന്റെ സംശയം!!! അജുവിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഭാവം! വീട്ടില്‍ ആരോ മരിച്ചതുപോലെയുള്ള ഭാവം ആയിരുന്നു അജു വര്‍ഗ്ഗീസിന്. ജയസൂര്യ പറഞ്ഞു. എന്നാൽ ജയസൂര്യയുടെ ഈ കുറിപ്പിന് മറുപടിയായി അജുവിനും എന്തോ പറയാനുണ്ട്.

സണ്ണി ലിയോണിനെ കാണാൻ വൈകിയപ്പോൾ ജയേട്ടന്റെ മുഖത്തുണ്ടായ ഭാവം ഞങ്ങളല്ലേ കണ്ടുള്ളൂ. അതു വർണിക്കാൻ മലയാളത്തിൽ വാക്കുകളില്ല....അതുകൊണ്ട് ഞാനിപ്പോ വർണിക്കുന്നില്ല..!! അജു പറയുന്നു.

Your Rating: