Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺജി പറഞ്ഞു, ഇതിനു പറ്റിയത് മമ്മൂട്ടി തന്നെ

mammootty

പുതിയ നിയമം മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ ചിത്രമല്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജൻ. ഒരു പാട് താരമൂല്യമുള്ള അഭിനേതാവിനെയല്ല പുതിയ നിയമത്തിന് വേണ്ടി ആലോചിച്ചതെന്നും സാജൻ പറഞ്ഞു. പക്ഷേ കഥ കേട്ടപ്പോൾ രൺജി പണിക്കർ ആണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഏറ്റവും യോജിച്ചതെന്ന് നിർദേശിക്കുകയായിരുന്നെന്നും സാജൻ പറഞ്ഞു. ബാലിശമായ ഏറെ കാര്യങ്ങൾ ആണ് യാഥാർത്ഥ്യം എന്ന് സിനിമയിലൂടെ പറയുന്നതിനോട് താൽപര്യമില്ലെന്നും അത്തരം ആളുകളോട് തീരെ താൽപര്യമില്ലെന്നും തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജൻ. ക്രൈം ഇഷ്ടപ്പെടുന്ന എല്ലാരും കുറ്റവാളികളല്ലെന്നും സാജന്‍ പറഞ്ഞു.

Puthiya Niyamam wasn't made for Mammootty | Manorama News | Pularvela

ധ്രുവം, ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, ക്രൈം ഫയൽ, മീനത്തിൽ താലികെട്ട, ബട്ടർ ഫ്ലൈസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് സാജൻ. രചയിതാവെന്ന നിലയിൽ മമ്മൂട്ടിക്കൊപ്പം ധ്രുവത്തിലും ദ്രോണയിലും പ്രവർത്തിച്ച എ.കെ.സാജൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പുതിയ നിയമം. സ്റ്റോപ് വയലൻസ് എന്ന പൃഥ്വിരാജിന്റെ ഹിറ്റു സിനിമയിലൂടെയാണ് സംവിധായകനായത്. സംഭവകഥകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് തിരക്കഥയെഴുതുന്ന മലയാളത്തിലെ അപൂർവം തിരക്കഥാകൃത്താണ്. അഭയകേസായിരുന്നു ക്രൈം ഫയൽ എന്ന ചിത്രത്തിന്റെ തിരക്കഥയിലേക്ക് വഴിതെളിച്ചത്. പുതിയ നിയമവും അത്തരമൊരു യഥാർഥ സംഭവത്തിൽനിന്നാണ് സിനിമയാകുന്നത്.

അഡ്വക്കേറ്റ് ലൂയിസ് പോത്തനായി മമ്മൂട്ടിയും വാസുകി എന്ന കഥകളി കലാകാരിയായി നയൻതാരയും അഭിനയിച്ച പുതിയ നിയമം ഭാര്യാ ഭർതൃബന്ധങ്ങൾക്കിടയിലെ ഊഷ്മളമായ സ്നേഹവും വൈകാരികതയുംസംഘർഷവും ഒരുപോലെ പങ്കുവയ്ക്കുന്നുണ്ട്. പൊതുവിഷയങ്ങളിലുള്ള എ.കെ.സാജന്റെ ആഴത്തിലുള്ള അറിവ് വ്യക്തമാക്കുന്നവയാണ് പല സംഭാഷണങ്ങളും. സാജന്റെ ഗുരുതുല്യനായ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയെ ഒരുചെറിയ വേഷത്തിൽ പുതിയ നിയമത്തിൽ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവന്നു. മറ്റുപലസിനിമകളും മാറ്റിവച്ചിട്ടാണ് മമ്മൂട്ടി ഈ സിനിമ തിരക്കഥയിഷ്ടപ്പെട്ട് പെട്ടെന്ന് ചെയ്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.