Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂറി ചെയർമാന് പെരുന്തച്ചൻ കോംപ്ലെക്സ്: ആഷിക് അബു

alphonse-aashiq

ജൂറി ചെയർമാന് പെരുന്തച്ചൻ കോംപ്ലെക്സ് ആണെന്ന് സംവിധായകൻ ആഷിക് അബു. പ്രേമം സിനിമയുടെ മേയ്ക്കിങിൽ സംവിധായകനായ അൽഫോൻസ് പുത്രൻ ഉഴപ്പൻ നയമാണ് സ്വീകരിച്ചതെന്നും അതുകൊണ്ടു തന്നെ അവാർഡ് നിര്‍ണയത്തിലെ ഒരു ഘട്ടത്തിലും പ്രേമം സിനിമയെ പരിഗണിച്ചിരുന്നില്ലെന്നും ജൂറി ചെയർമാനും സംവിധായകനുമായ മോഹനൻ പറഞ്ഞിരുന്നു.

ജൂറി ചെയർമാന്റെ ഈ അഭിപ്രായമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ‘ജൂറി ചെയർമാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ്‌ ചെയ്ത് ,കളർ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചിലവാക്കി, ആ സിനിമ സൂപ്പർ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരൻ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ല. പെരുന്തച്ചൻ കോംപ്ലെക്സ് അതിരുകടക്കുന്നു. ആഷിക് അബു പറയുന്നു.

Your Rating: