Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ഫോന്‍സ് പുത്രന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു

alphonse-puthren-engagement അല്‍ഫോന്‍സും അലീനയും. ചിത്രം: റോബിന്‍ ടി. വര്‍ഗീസ്

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകള്‍ അലീന മേരി ആന്‍റണിയാണ് വധു. കൊച്ചി ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. ലളിതമായ ചടങ്ങായിരുന്നു.

പ്രേമത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഹരം മായും മുമ്പാണ് അല്‍ഫോന്‍സ് വിവാഹജീവിതത്തിലേക്ക് ചുവുടവയ്ക്കുന്നത്. പോളിന്‍റേയും ഡെയ്സി ചാക്കോയുടേയും മകനാണ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്‍. ഉപരിപഠനത്തിനായി ചെന്നൈയിലാണ് അലീന.

alphonse-engagement

ഇരുകുടുംബങ്ങളും തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ആല്‍വിന്‍ ആന്‍റണി പറഞ്ഞു. വിവാഹനിശ്ചയത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഓഗസ്റ്റ് 22നാണ് വിവാഹം. നേരം എന്ന സിനിമയിലൂടെ വിജയസംവിധായകനായി അരങ്ങേറ്റം കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലൂടെ റെക്കോര്‍ഡ് വിജയത്തിന്‍റെ അമരക്കാരനുമായി.